നിസ്വയിലെ വാഹന പരിശോധനാ സേവനം നവംബർ 29 മുതൽ താൽക്കാലികമായി നിർത്തിവെക്കുന്നു

മസ്‌കറ്റ്: ഒമാനിലെ നിസ്വയിലെ വാഹന പരിശോധനാ സേവനം നവംബർ 29 മുതൽ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ പോലീസ് അറിയിച്ചു. പരിശോധനാ ലൈനുകളുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സേവനം ലഭ്യമാകില്ലെന്നും പോലീസ് പറഞ്ഞു. ഈ കാലയളവിൽ വാഹന പരിശോധന ആവശ്യമുള്ളവർ ബഹ്ല, അൽ ഹംറ, ഇസ്‌കി, ആദം, സമാഇൽ, ബിദ്ബിദ് എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളെ സമീപിക്കണമെന്ന് പോലീസ് നിർദേശിച്ചു. വാഹന പരിശോധനാ സേവനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.