ഒമാനിൽ മംഗലാപുരം സ്വദേശി മരണപ്പെട്ടു

മസ്കറ്റ്: ബർക്ക കെഎംസിസി പ്രവർത്തകൻ മംഗലാപുരം, ഉച്ചിൽ, കിനിയ സ്വദേശി ബലാറിഞ്ച് അബ്ദുൽ റസാഖ് (57) ഒമാനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു.
അലികുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കെഎംസിസിയുടെ നേതൃത്വത്തിൽ രാത്രി ബാംഗ്ലൂരിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.