ഒമാനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം ഇനി ഹൈബ്രിഡ് മോഡില്‍
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളുടെ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ, വെല്‍ഫെയര്‍ സേവനങ്ങള്‍ക്കായി ഒരുക്കുന്ന ഓപ്പണ്‍ ഹൗസ് ഇത്തവണ ഹൈബ്രിഡ് മോഡില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം 18 ന് നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തിയും ഡിജിറ്റല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുക്കാനാകും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഒമാനിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി ജി.വി.ശ്രീനിവാസ് പങ്കെടുക്കും. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തവിഷി ബെഹല്‍, കോണ്‍സുലാര്‍ എഫ്.എസ് ഹേമന്ദ് ശെര്‍സാത്ത് എന്നിവര്‍ സന്നിഹിതരാകുമെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: Muscat Open House: Hybrid Indian Consulate Services