മസ്‌കറ്റ്- ഗാല സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വാർഷിക കൺവെൻഷൻ; റവ. തോമസ് സക്കറിയ അച്ചന് സ്വീകരണം

മസ്‌കറ്റ്: ഞായറാഴ്ച ആരംഭിക്കുന്ന മസ്‌കറ്റ്- ഗാല സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വാർഷിക കൺവെൻഷനിൽ മുഖ്യപ്രസംഗകനായി പങ്കെടുക്കുന്നതിനായി ഒമാനിലെത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ പ്രമുഖ കൺവെൻഷൻ പ്രസംഗകൻ റവ. തോമസ് സക്കറിയ അച്ചന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. മസ്‌കറ്റ് വിമാനത്താവളത്തിലെത്തിയ അച്ചനെ ഇടവക വികാരിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ, കൈസ്ഥാന സമിതി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. വാർഷിക കൺവെൻഷനിൽ റവ. തോമസ് സക്കറിയ അച്ചൻ മുഖ്യപ്രസംഗങ്ങൾ നിർവഹിക്കും. കൺവെൻഷന്റെ ഭാഗമായി നടക്കുന്ന ആത്മീയസമ്മേളനങ്ങളിൽ ഇടവകാംഗങ്ങൾ ഉൾപ്പെടെയുള്ള വിശ്വാസികൾ പങ്കെടുക്കും.
Content Highlights: Muscat Gala St Pauls Mar Thoma Church convention warm reception held for Rev Thomas Zachariah