മബേല കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്ത് ഒന്‍പത് ശനിയാഴ്ചയാണ് ക്യാമ്പ് നടക്കുക. മബേല പ്രൈം മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ വിവിധ നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്‌തോ ഗൂഗിള്‍ഫോം വഴിയോ (https://forms.gle/QvJtqK5mRmoYLQLD6) മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: യാക്കൂബ് തിരൂര്‍- 96497602, അനീസ് ഒറ്റപ്പാലം- 97949456
Content Highlights: KMCC Mabela area committee organizes a blood donation camp on Aug 9th at Mabela Prime Medical Center