മറുനാട്ടിൽ മലയാളി അസോസിയേഷൻ ഓണം ഫീയസ്റ്റാ സംഘടിപ്പിക്കുന്നു

മറുനാട്ടിൽ മലയാളി അസോസിയേഷൻ ഓണം ഫീയസ്റ്റാ സംഘടിപ്പിക്കുന്നു
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഓണം ഫീയസ്റ്റാ സംഘടിപ്പിക്കുന്നു

മസ്കറ്റ്: ഒമാനിലെ മറുനാട്ടിൽ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ഓണം ഫീയസ്റ്റാ 2025 ഒക്ടോബർ 17 ന് റൂവിയിലെ അൽ ഫലജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. നിരവധി പരിപാടികളോടെ വിപുലമായാണ് ആഘോഷം സംഘടിപ്പിക്കുക. പ്രസിഡണ്ട് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. രതീഷ് രാജൻ മുഖ്യാഥിതിയായിരുന്നു. , മനോഹരൻ ചെങ്ങളായി, അഭിലാഷ് എം.കെ., മനോജ്‌ കെ മേനോൻ,പിങ്കു അനിൽ കുമാർ,സുധ ചന്ദ്രശേഖർ, ബാബു വാദി കബീർ തുടങ്ങി നിരവധി പേർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജയൻ ,  രാജൻ കോക്കുരി , രതീഷ്  പട്ടിയാത്ത് ,  വിബിത സുധീഷ് ,  രേഖ പ്രേം, ഗായകൻ അജിത്ത് ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയൻ ഹരിപ്പാട് സ്വാഗതവും പിങ്കു അനിൽ കുമാർ നന്ദിയും പറഞ്ഞു. 

Content Highlights: malayali association onam