സലാല വയനാട് കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു

സലാല: സലാലയിലെ വയനാട് പ്രവാസികളെ ഒരുമിപ്പിച്ചുകൊണ്ട് വയനാട് കൂട്ടായ്മ എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി വിപുലമായ രീതിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു,
അവിടെ പങ്കെടുത്ത 200ലധികം ആളുകളുടെ സാന്നിധ്യത്തില്‍ ജനറല്‍ബോഡി ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള പ്രഥമ കമ്മിറ്റിക്ക് രൂപം നല്‍കി. പ്രസിഡന്റ് റഷീദ് കല്പറ്റ, വൈസ് പ്രസിഡന്റുമാര്‍ ബാലചന്ദ്രന്‍, നിസാര്‍കുപ്പാടിത്തറ, ദിജിത് പനമരം, അഞ്ചു ഉദീഷ്, അസീസ് കണിയമ്പറ്റ, ജനറല്‍ സെക്രട്ടറി നിന്‍സോ തോമസ് കാവുംമന്ദം, സെക്രട്ടറിമാര്‍ ഹാരിസ് ചെന്നലോട് സെല്‍വിന്‍, ഇര്‍ഫാന്‍, രേഷ്മ ദിജിത്, ജിഷാദ് ട്രഷറര്‍ സുബൈര്‍ മീനങ്ങാടി
മെംബര്‍മാര്‍. ഇബ്രാഹിം തരുവണ. ജാബിര്‍ പടയന്‍ മുനീര്‍ ചെന്നലോട് ഷെയ്ഖ് നൗസിന്‍ ഉദീഷ് റഷീദ് അമ്പിലേരി ആസ്യ കമ്പ്‌ലക്കാട് ഫിദ സുബൈര്‍ മൈമൂന റഷീദ്, ബിന്ദു ബാലചന്ദ്രന്‍, ഷൗക്കത്തലി കുപ്പാടിത്തറ എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഏജന്റ് ഡോ.സനാതനന്‍ യോഗം ഉദ്ഘാടനം ചെയ്തു റഷീദ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബാലചന്ദ്രന്‍, നിസാര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു നിന്‍സോ തോമസ് സ്വാഗതവും ഹാരിസ് ചെന്നാലോട് നന്ദിയും പറഞ്ഞു. വോയിസ് ഓഫ് സലാലയുടെ കരോക്കെ ഗാനമേളയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Content Highlights: kudumbasangamam