കേരളീയം 2024 പോസ്റ്റര്‍ പ്രകാശനം നടന്നു

മസ്‌കറ്റ്: കൈരളി മസ്‌കറ്റ് നേതൃത്വത്തില്‍ മെയ് 17 ന് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടിയായ കേരളീയം 2024 ന്റെ പോസ്റ്റര്‍ പ്രകാശനം സിനിമ സംവിധായകന്‍ എം.എ നിഷാദ് നിര്‍വഹിച്ചു.
മെയ് മാസം 17 ന് മസ്‌കറ്റിലെ അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ വെച്ചാണ് കേരളീയം 2024 ന് തിരിതെളിയുക. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഗായകന്‍ ഇഷാന്‍ ദേവ് നയിക്കുന്ന സംഗീത നിശയും ഉണ്ടാവും.
മസ്‌കറ്റിലെ ഫോര്‍ സ്‌ക്വയര്‍ റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന പോസ്റ്റര്‍ അനാച്ഛാദന ചടങ്ങില്‍ നാടക പ്രവര്‍ത്തകനും അക്കാദമി അവാര്‍ഡ് ജേതാവുമായ ജിനോ ജോസഫ് സന്നിഹിതനായിരുന്നു. ഷാജി സെബാസ്റ്റ്യന്‍, കൃഷ്ണകുമാര്‍, നിഷാന്ത്, നിതീഷ് കുമാര്‍, കെ.വി വിജയന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: keraleeyam