ഇഫ്താര്‍ സ്‌നേഹ സൗഹാര്‍ദ്ദ സംഗമം സംഘടിപ്പിച്ചു

.
.

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ഇഫ്താര്‍ സ്‌നേഹ സൗഹാര്‍ദ്ദ സംഗമം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്നു. പുതിയ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം ആദ്യ പരിപാടയായിരുന്നു ഇഫ്താര്‍ സംഗമം. മലയാളം വിഭാഗം അംഗങ്ങള്‍ കൂടാതെ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. സാഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതിഫലനം ആയിരുന്നു ഈ പരിപാടി. ജനങ്ങള്‍ മനം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയും ഈ പരിപാടിയെ സ്വീകരിച്ചു.

ഇഫ്താറിന് എത്തിച്ചേര്‍ന്നവരെ ഭരണ സമിതി അംഗങ്ങളും, ഉപ സമിതിഅംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ കണ്‍വീനര്‍ താജുദ്ദീന്‍ യോഗത്തിന്റെ അധ്യക്ഷന്‍ ആയിരുന്നു. അദ്ദേഹം അംഗങ്ങളെയും മറ്റു വിശിഷ്ടാതിഥികളെയും അധ്യക്ഷ പ്രസംഗത്തിലൂടെ വരവേറ്റു. ഫസലു റഹ്‌മാന്‍ റമദാന്‍ സന്ദേശം നല്‍കി. മലയാള വിഭാഗത്തിന്റെ ഒബ്‌സര്‍വര്‍ മറിയം ചെറിയാന്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്റര്‍ടൈന്‍മെന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി സജിമോന്‍ ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞുകൊണ്ട് യോഗ നടപടികള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനയും നടന്നു.

Content Highlights: ifthar sangamam