കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്കറ്റ്: കൊല്ലം സ്വദേശി ശ്രീജിത്ത് (42) ഒമാനിലെ ബർക്ക റുമൈസിൽ അന്തരിച്ചു. കൊല്ലം വെള്ളിമൺ ചെരുമൂട് ശ്രീവിലാസത്തിൽ സോമൻപിള്ള - ജയ ദമ്പതികളുടെ മകനാണ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കറ്റ് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights: Malayali died in Oman