വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലന്‍ഡ് കൗണ്‍സില്‍ കുടുംബ സംഗമം

#ലിപ്സണ്‍ ഫിലിപ്പ്
.
.

ഡബ്ലിന്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) അയര്‍ലന്‍ഡ് കൗണ്‍സില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ഡബ്ല്യു.എം.എഫ് സ്ഥാപക ചെയര്‍മാന്‍ ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ നിര്‍വഹിച്ചു. ലോക മലയാളികള്‍ക്കിടയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ വിശദമാക്കി. ലോകത്ത് 166 രാജ്യങ്ങളില്‍ ഇതിനകം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രിന്‍സ് പള്ളിക്കുന്നേല്‍ ചൂണ്ടിക്കാട്ടി.

നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷൈജു തോമസ് അയര്‍ലന്‍ഡ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. പുതിയ മെംബര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം താല സെന്‍ട്രലിലെ കൗണ്‍സിലര്‍ ബ്രിട്ടോ പെരേപ്പാടന്‍ നിര്‍വഹിച്ചു. വിവിധ കലാ - സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.

ഡന്‍ബോയിന്‍ ജിഎഎ ക്ലബില്‍ നടത്തിയ കുടുംബ സംഗമത്തില്‍ ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി മേരി റോസെലെറ്റ് ഫിലിപ്പ്, അയര്‍ലന്‍ഡ് നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡിനില്‍ പീറ്റര്‍, സെക്രട്ടറി സന്ദീപ് കെ സുരേന്ദ്രന്‍, ട്രഷറര്‍ സ്റ്റീഫന്‍ ലൂക്കോസ്, വൈസ് പ്രസിഡന്റുമാരായ സ്മിത അലക്സ്, ഫിവിന്‍ തോമസ്, ജോയിന്റ് സെക്രട്ടറി സലിം അബ്ദുല്‍ കാദര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ബിപിന്‍ ചന്ദ്, സച്ചിന്‍ ദേവ്, ജോസ് ജോസഫ്, ജോസ്‌മോന്‍ ഫ്രാന്‍സിസ്, റെജിന്‍ ജോസ്, നീതു തോമസ്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി വരുന്ന സൗത്ത് ഡബ്ലിന്‍ മേയര്‍ ബേബി പെരേപ്പാടന്‍, താല സെന്‍ട്രല്‍ കൗണ്‍സിലര്‍ ബ്രിട്ടോ പെരേപ്പാടന്‍, എന്‍ എം ബി ഐ ബോര്‍ഡ് അംഗം സോമി തോമസ്, എംഎന്‍ഐ നാഷണല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോയ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Content Highlights: wmf ireland council family meet