ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഹ്യൂസ്റ്റണ്‍, ടെക്‌സസ്: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം 2025 ലെ ഓണം ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചg. 2,500 ലധികം പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. മുഖ്യാതിഥി കൗണ്‍സിലേറ്റ് ജനറല്‍ മഞ്ജുനാഥ്, ക്ഷേത്ര പ്രസിഡന്റ് ഡോ.സുബിന്‍ ബാലകൃഷ്ണന്‍, സെക്രട്ടറി വിനോദ് നായര്‍, ട്രഷറര്‍ സുരേഷ് നായര്‍, ട്രസ്റ്റി സുനില്‍ നായര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിലെ പാചക വിദ്വാന്‍ അംബി സ്വാമിയുടെ നേതൃത്വത്തില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര വളന്റിയേഴ്സ് ചേര്‍ന്ന് സദ്യ ഒരുക്കി. ഇന്ത്യയുടെ കൗണ്‍സില്‍ ജനറല്‍ (സിജിഐ) പി.സി. മഞ്ജുനാഥ് മുഖ്യപ്രഭാഷണം നടത്തി.

ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍, സെനറ്റര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ്, ഫോട്‌ബെന്‍ഡ് ഹാരിസ് കൗണ്ടി എന്നീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സാംസ്‌കാരിക പരിപാടികള്‍, കേരളത്തിലെ സമ്പന്നമായ ക്ലാസിക്കല്‍, നാടോടി പാരമ്പര്യങ്ങള്‍ അരങ്ങേറി. അജിത് നായരുടെ സംവിധാന മികവ് പ്രശംസനീയാര്‍ഹമാണ്.

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി

Content Highlights: Houston's Sree Guruvayoorappan Temple Celebrates Grand Onam Festival 2025