കെഎച്ച്എന്‍എ യുടെ 'അശ്വമേധത്തിനു ' കേളികൊട്ട്

ഹ്യൂസ്റ്റണ്‍: സ്വാമി സത്യാനന്ദ സരസ്വതിയുടെ മാര്‍ഗ്ഗ നിര്‍ദേശത്താലും ഗുരുപരമ്പരയുടെ അനുഗ്രഹത്താലും 2001 ല്‍ സ്ഥാപിതമായ കെഎച്ച്എന്‍എയുടെ 2023 ഹിന്ദു കണ്‍വെന്‍ഷന്റെ പ്രഖ്യാപനം ലളിതവും ഭക്തി നിര്ഭരവുമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു.
യുവതലമുറയിലെ അംഗമായ വൈഭവ് സുധീര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ജോയിന്റ് ട്രഷറര്‍ വിനോദ് വാസുദേവന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മുരളി
തിരുമേനി ഗണപതിക്കും ഗുരുവായൂരപ്പനും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കെ എച്ച് എന്‍ എ 2023 ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ പ്രഖ്യാപന കര്‍മം ഡിസംബര്‍ 11 നു ടെക്സാസിലെ സ്റ്റാഫ്ഫോര്‍ഡ് സിറ്റിലെ ഡെസ്ടിനി ഇവന്റ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ബിജു പിള്ള, സുനില്‍ കുമാര്‍, അശോകന് കേശവന്, ബാബുദാസ്, സുജിത്, മധു, ജയകുമാര്‍ എന്നിവരാണ് കേളി കോട്ടിനു നേതൃത്വം നല്‍കിയത്.
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി.കെ പിള്ള കണ്വെന്ഷന് നടത്തപ്പെടുന്ന വേദിയായ ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടലിന്റെ കരാറ് ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഹാസു പട്ടേലിനു കൈമാറി. ജി.കെ പിള്ള, സോമരാജന് നായര്‍, രഞ്ജിത്ത് പിള്ള, ഉണ്ണി മണപ്പുറത്ത്, വിനോദ് വാസുദേവന്‍, ദിലീപ് കുമാര്‍, സൂര്യജിത്, എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. ടെമ്പിള്‍ ബോര്‍ഡ് പ്രൊജക്റ്റ് ഉദ്ഘാടനം ജി.കെ പിള്ള പ്രസാദം പാക്കേജ് ശ്രീദേവി മേനോന് നല്കി നിര്‍വഹിച്ചു.
സംഘടനയുടെ വളര്‍ച്ച, സ്കോളര്‍ഷിപ്പ്, 'അമ്മ കൈനീട്ടം' തുടങ്ങിയ മനുഷ്യോപകാരപ്രദമായ പദ്ധതികളുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചുകൊണ്ട് 2023 നവംബര്‍ 23 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനും മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഡോ.ലത പിള്ള, ഡോ.സംഗീത പിള്ള എന്നിവര്‍ കണ്വെന്ഷന് പ്രീമിയം പാക്കേജ് രജിസ്ട്രേഷന് തുകയുടെ 5001 ഡോളറിന്റെ ചെക്ക് രജിസ്ട്രേഷന് ചെയര്‍ സുബിന് കുമാരന് കൈമാറി. അനിത മധു, വസന്ത അശോകന്, ഗിരിജ ബാബു തുടങ്ങിയവര്‍
രജിസ്ട്രേഷന് ഡെസ്ക് മാനേജ്മന്റ് വളരെ കൃത്യനിഷ്ഠതയോടെ നിര്‍വഹിച്ചു. ഡോ.വേണു ഗോപാല്‍, ഡോ.രാജപ്പന് നായര്‍, പൊന്നുപിള്ള, ഷണ്മുഖന് വലുലിശ്ശേരി, പദ്മിനി ടീച്ചര്‍, പരമേശ്വരന് മൂത്താത് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിവിധ സാംസ്കാരിക സാമൂഹ്യരംഗത്തും വിദ്യാഭ്യാസ ഗവേഷണരംഗത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ വ്യക്തികള്‍ എല്ലാവരും തന്നെ ആശംസ പ്രസംഗത്തില്‍ ഹിന്ദു സമൂഹം നേരിടുന്ന വെല്ലു വിളികളും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള വിഷയത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങളും പരിപാടിയില്‍ പങ്കെടുത്ത ഇരുന്നൂറ്റമ്പതോളം കുടുംബാംഗങ്ങളില്‍ വളരെയധികം ശ്രദ്ധ ഉണര്‍ത്തി.
ഹിന്ദു സമ്മേളനത്തിന്റെ വിശദാംശങ്ങളും മുഖ്യപരിപാടികളുടെ സമഗ്രഹവും കണ്വെന്ഷന് ചെയര്‍ രഞ്ജിത്ത് പിള്ള വളരെ വിശദമായി അവതരിപ്പിച്ചു. പൂര്‍ണിമ പിള്ള, ധനിഷാ സാം, രേഷ്മ വിനോദ്, ശ്രീലേഖ ഉണ്ണി, ലക്ഷ്മി ഗോപിനാഥ്, കാവ്യ അരുണ്‍, നിഷ റേയെന് എന്നിവര്‍ അവതരിപ്പിച്ച നൃത്തം കലാപരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
അനില്‍ ജനാര്ദ്ദനന്, വേണു മനോജ്, സുധീര്‍ പദ്മനാഭന്, ശ്രീകാന്ത് കൃഷ്ണ, സുജിത് ഗോപന്, ജയകുമാര്‍ പരമേശ്വരന്, മധു ചേരിക്കല്‍, സൂര്യജിത് സുഹാഷ്, ലക്ഷ്മി വിദ്യാസാഗര്‍ എന്നിവര്‍ കലാപരിപാടികളുടെ ഭാഗമായി ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഡോ.ബിജു പിള്ള എം സി യായി പ്രവര്‍ത്തിച്ചു. സുരേന്ദ്രന് കളത്തില്‍താഴ, പ്രകാശന് ദിവാകരന്, സാം സുരേന്ദ്രന്, വിഷ്ണു ഭാസി, സുനില്‍, ആകാഷ് തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിനു നേതൃത്വം നല്കി. കണ്വെന്ഷന് കണ്‍വീനര്‍ അശോകന് കേശവന്റെ നന്ദി പ്രകാശനത്തോടും തുടര്‍ന്ന് അത്താഴ വിരുന്നോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി
Content Highlights: KHNA