കെ.എച്ച്.എന്‍.എ. ഫ്‌ളോറിഡ വിരാട് 2025 സംഘടിപ്പിച്ചു

.
.

താമ്പാ: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA)ഫ്ളോറിഡ വിരാട് 2025 താമ്പായില്‍ ആഘോഷിച്ചു. ഫെബ്രുവരി 22ന് രാവിലെ പതിനൊന്നരക്ക് കൊടിയേറ്റോടുകൂടി തുടങ്ങിയ വര്‍ണശബളമായ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.

ഓപ്പണിങ് സെറിമണിക്ക് ശേഷം ഫ്‌ളോറിഡയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നവരെ പരസ്പരം പരിചയപ്പെടുത്തുന്നതിനായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയും നടന്നു.

'Positive Influence of our Culture on the next Generation' എന്ന വിഷയത്തില്‍ ഡോ: നിഷാ പിള്ളയും ഡോ:രവീന്ദ്രനാഥും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Relevance of Hinduism in modern world എന്ന വിഷയത്തില്‍ യൂത്ത് മെംബേര്‍സ് നടത്തിയ ചര്‍ച്ച ഇന്നത്തെ തലമുറ ഹിന്ദുയിസത്തെ എങ്ങിനെ കാണുന്നു എന്നും പ്രയോഗികമായി ജീവിതത്തില്‍ എങ്ങിനെ ഉള്‍പ്പെടുത്താമെന്നും ഉള്ള അവരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി. ചര്‍ച്ച മോഡറേറ്റ് ചെയ്തത് സുനിത വേണുഗോപാല്‍ ആയിരുന്നു. 

സദ്യക്ക് ശേഷം ശ്രുതിലയമേളത്തിന്റെ ചെണ്ടമേളവും അറുപതോളം പേര്‍ പങ്കെടുത്ത താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ടി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ:നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തുകയും ജനറല്‍ സെക്രട്ടറി മധു ചിറയിടത്ത്, ആത്മ പ്രസിഡന്റ് അരുണ്‍ ഭാസ്‌കര്‍, ട്രസ്റ്റി ബോര്‍ഡ് മെംബര്‍ നന്ദകുമാര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയ അശോക് മേനോന്‍, ബിനീഷ് വിശ്വം തുടങ്ങിയവര്‍ സംസാരിച്ചു.

പിന്നീട് നടന്ന വിരാട് 2025 കിക്കോഫില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുനില്‍ പൈങ്കോള്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനെക്കുറിച്ച് വിശദീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. വേദിയില്‍ വച്ച് തന്നെ 50ലധികം ഫാമിലികളുടെ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

താമ്പായില്‍ നിന്നുള്ള ടീം അവതരിപ്പിച്ച വെല്‍ക്കം ക്ലാസിക്കല്‍ ഡാന്‍സ്, സ്മിത ദീപക്കിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കര്‍ണാട്ടിക് മ്യൂസിക്, ഗണപതി ഇന്‍വോക്കേഷന്‍ ഡാന്‍സ്, മയാമി ടീമിന്റെ അഷ്ടലക്ഷ്മി ഡാന്‍സ്, ആത്മയുടെ കുട്ടികള്‍ അവതരിപ്പിച്ച കിഡ്‌സ് ഡാന്‍സ്, ശ്രുതിലയ മേളത്തിന്റെ ചെണ്ടമേളം, ഗ്രൂപ്പ് സോങ്ങുകള്‍ എന്നിവയും പരിപാടിയിലെ അവസാന ഇനമായി അവതരിപ്പിച്ച മായ സീത എന്ന നൃത്ത ആവിഷ്‌കാരവും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. മായ സീത അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമായിരുന്നു.

പരിപാടികള്‍ക്ക് ഇവന്റ് ചെയര്‍ ടി ഉണ്ണികൃഷ്ണന്‍, സ്റ്റേറ്റ് കണ്‍വീനേഴ്സ് വിനോദ് നായര്‍, സുനിത മേനോന്‍, ഗോപന്‍ നായര്‍, സ്മിത നോബിള്‍ സുരേഷ് പള്ളിക്കൂത്ത്. ദീപക് സുകുമാരന്‍, അരുണ്‍ ഭാസ്‌കര്‍, അഞ്ജന കൃഷ്ണന്‍, അഷീദ് വാസുദേവന്‍, നന്ദകുമാര്‍, അശോക് മേനോന്‍, ബിനീഷ് വിശ്വം ഹരീഷ്, പ്രവീബ്, ഷിബു തെക്കടവന്‍, ശ്രീജേഷ് നമ്പ്യാര്‍, ശ്രീകുമാര്‍, സുജിത്ത്, വിശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: KHNA