സമന്വയയുടെ കേരളീയം ശനിയാഴ്ച സ്‌കാര്‍ബറോയില്‍

.
.

ടൊറന്റോ: സമന്വയ കാനഡയുടെ നേതൃത്വത്തില്‍ കേരളീയം 2022 സെപ്റ്റംബര്‍ 12ന് സ്‌കാര്‍ബറോയില്‍ നടക്കും. ചൈനീസ് കള്‍ച്ചറല്‍ സെന്ററിലെ പി.സി. ഹോ തിയേറ്റര്‍ ഹാളില്‍ വൈകീട്ട് 4 മണിക്കാണ് പരിപാടി. കേരളത്തിന്റെ തനത് കലാരൂപങ്ങളും ഓര്‍ക്കസ്ട്രാ ഗാനമേളയും കോര്‍ത്തിണക്കിയ മൂന്നു മണിക്കൂറിലേറെ നീളുന്ന മെഗാഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കാനഡയിലെ മലയാളിസമൂഹത്തെ കേരളത്തിന്റെ കലാപാരമ്പര്യവുമായി ബന്ധിപ്പിച്ചുനിര്‍ത്തുക എന്ന ലക്ഷ്യമാണ് കേരളീയത്തിനുള്ളത്. ടൊറന്റോയിലെ ഏറ്റവും മികച്ച തിയറ്റര്‍ ഓഡിറ്റോറിയങ്ങളില്‍ ഒന്നായ പി.സി. ഹോ തിയറ്ററില്‍ ആധുനികസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് പരിപാടി നടക്കുന്നത്.

കേരളീയത്തിന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് കേരളത്തിലേക്ക് വിമാനടിക്കറ്റും, മൂന്നാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് സ്ഥലങ്ങളിലെ റിസോര്‍ട്ട് താമസം എന്നിവ സമ്മാനമായി ലഭിക്കും. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് 10 ഡോളറും മറ്റുള്ളവര്‍ക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തിനുള്ള ടിക്കറ്റിനു 50 ഡോളറാണ്.

രാത്രി ഭക്ഷണം ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക്. www.Malayalinsearme.ca എന്ന ആപ്പ് വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. റീല്‍റ്റര്‍ റോയ് ജോര്‍ജാണ് കേരളീയം 2022 ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ടീനാ ബെലന്റ്‌സ് ലോ ഓഫിസ്, കോക്കാടന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, റിയാല്‍റ്റീസ് എക്‌സിക്യൂട്ടീവ് എന്നിവരാണ് ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാര്‍.

Content Highlights: keraleeyam