കേരള ഫെസ്റ്റ് 2025 സാംസ്‌കാരിക ആഘോഷം നവംബര്‍ 8-ന്

ഷിക്കാഗോ: സാംസ്‌കാരിക മഹത്വത്തിന്റെയും സമൂഹ ആഘോഷത്തിന്റെയും സായാഹ്നമായ കേരള ഫെസ്റ്റ് 2025, സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്വാഗതം ചെയ്തു. 2025 നവംബര്‍ 8 ശനിയാഴ്ച വൈകീട്ട് 5:30 മുതല്‍ രാത്രി 9 മണി വരെ ഇല്ലിനോയിസിലെ ബെല്‍വുഡിലുള്ള സിറോ മലബാര്‍ പാരിഷ് ഹാളില്‍ പരിപാടി നടക്കും. ക്ലാസിക്കല്‍ നര്‍ത്തകി, ചലച്ചിത്ര നടി, ദിവ്യ ഉണ്ണി, ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ നിന്നുള്ള പ്രതിഭാധനരായ പ്രാദേശിക കലാകാരന്മാര്‍ കലാകാരികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉത്സവം, സംഗീതം, നൃത്തം, കലാവൈഭവം എന്നിവയുടെ ആകര്‍ഷകമായ സംഗമമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ ഷിബു കുര്യന്‍, രക്ഷാധികാരി വികാരി ഫാ.ജോ മലയില്‍, ജനറല്‍ കണ്‍വീനര്‍: സോമ ലുക്ലോസ്, ഇവന്റ് കോര്‍ഡിനേറ്റര്‍: സുധ കുര്യന്‍, ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍ ബെന്‍ കുരിയന്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പിആര്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍, സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ (630) 7080550 യെ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി

Content Highlights: Kerala fest