ഐ.പി.സി.എന്‍.എക്ക് നവനേതൃത്വം

ന്യൂയോര്‍ക്ക്: രണ്ടു ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) അടുത്ത രണ്ട് വര്‍ഷത്തെ പ്രസിഡന്റായി സാമുവല്‍ ഈശോയും (സുനില്‍ ട്രൈസ്റ്റാര്‍) ജനറല്‍ സെക്രട്ടറിയായി ഷിജോ പൗലോസും, ട്രഷറര്‍ ആയി വിശാഖ് ചെറിയാനും, വൈസ് പ്രസിഡന്റായി അനില്‍കുമാര്‍ ആറന്മുളയും, ജോയിന്റ് സെക്രട്ടറിയായി ആശാ മാത്യുവും, ജോയിന്റ് ട്രഷററായി റോയി മുളകുന്നവും ജനുവരി ഒന്ന് മുതല്‍ സ്ഥാനമേല്‍ക്കും.
സ്ഥാനമൊഴിയുന്ന ബിജു കിഴക്കെകുറ്റിന് പകരം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഇപ്പോഴത്തെ പ്രസിഡന്റ് സുനില്‍ തൈമറ്റം സ്ഥാനമേല്‍ക്കും.
രണ്ട് പതിറ്റാണ്ടോളമായി അമേരിക്കയിലെ മലയാള മാധ്യമരംഗത്തിനുള്ള പിന്തുണയും, ഒപ്പം തന്നെ അമേരിക്കന്‍ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ലോകത്തിനെ അറിയിക്കുന്ന മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തെയും പോലെ തുടരുമെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങള്‍ക്ക് സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെയും, ജനങ്ങളുടെയും, എല്ലാ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറും, മറ്റു നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.
Content Highlights: ipcna new members