ഡോ.എം.അനിരുദ്ധന് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആദരവ്

ഡോ.എം.അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനാനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സര്‍വ്വമത പ്രാര്‍ത്ഥനയും അനുശോചനവും വേറിട്ടതായി. വെര്‍ച്വല്‍ ഫ്ളാറ്റ്ഫോമില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ പ്രാര്‍ത്ഥനയുടെ ആരംഭിച്ച മീറ്റിംഗ് അമേരിക്കയിലെ ഫൊക്കാന ഫോമാ നേതാക്കളും മറ്റ് സാമൂഹിക നേതാക്കന്മാരും വിടപറഞ്ഞ ഡോ.എം.അനിരുദ്ധന്റെ നിത്യശാന്തി നേര്‍ന്നു സംസാരിച്ചു. അമേരിക്കന്‍ പ്രമുഖ സംഘടനകളെ ഒരേ കുടക്കീഴില് കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികള്‍ ഭംഗിയായി നടപ്പാക്കി.
റോജി എം ജോണ്‍ എം.എല്‍. എ, ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് മന്മഥന് നായര്‍, കമ്മാണ്ടര്‍ ജോര്‍ജ് കോരിതു, പോള്‍ കറുകപ്പള്ളില്‍, ജി.കെ.പിള്ള, ജോണ്‍ പി ജോണ്‍, തമ്പി ചാക്കോ, മാധവന് നായര്‍, ജോര്‍ജി വര്‍ഗീസ്, ഫോമയുടെ മുന്‍ പ്രസിഡന്റുമാരായ ശശിധരന് നായര്‍, അനിയന് ജോര്‍ജ്, ജേക്കബ് തോമസ്, റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഐപിസിഎന്‍എ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ മുന്‍ സെക്രെട്ടറിമാരായ മാമ്മന്‍ സി.ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, മറ്റ് മത നേതാക്കളായ സ്വാമി മുക്തനന്ദ യതി, യു.എ.നസീര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് അനുശോചനമറിയിച്ചു സംസാരിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷര്‍ ജോയി ചക്കപ്പന്‍, എക്സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍ രേവതി പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോജി തോമസ് തുടങ്ങിയ ഫൊക്കാന ഭാരവാഹികളും അനുസ്മരിച്ച് സംസാരിച്ചു. സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് ആമുഖ പ്രസംഗം നടത്തി.
പ്രസിഡന്റ് സജിമോന്‍ ആന്റണി ഏവര്‍ക്കും സ്വാഗതമാശംസിച്ചു. ഡോ.എം.അനിരുദ്ധന്റെ സന്ദേശം ഉള്‍ക്കൊണ്ട് വിവിധ മത, രാഷ്ട്രീയ, സാമുഹിക പ്രവര്‍ത്തകരെ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. അദ്ദേഹം ഫൊക്കാനക്ക് നലകിയ സംഭാവനകളെ നന്ദിയോട് സ്മരിക്കുന്നു എന്നും സജിമോന്‍ ആന്റണി അറിയിച്ചു.
റോജി ജോണ്‍ എം.എല്‍.എ, മന്മഥന് നായര്‍, കമ്മാണ്ടര്‍ ജോര്‍ജ് കോരത്, പോള്‍ കറുകപ്പള്ളില്‍, ജി.കെ.പിള്ള, ജോണ്‍ പി ജോണ്‍, തമ്പി ചാക്കോ, മാധവന് നായര്‍, ജോര്‍ജി വര്‍ഗീസ്, ശശിധരന് നായര്‍ എന്നിവര്‍ അനുശോചിച്ചു. ഡോ.എം.അനിരുദ്ധന്റെ ഫാമിലിയില്‍ നിന്നും മക്കളായ അനുപ്, അരുണ്‍ എന്നിവരും പങ്കെടുത്തു. ട്രഷര്‍ ജോയി ചാക്കപ്പന് പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
Content Highlights: FOKANA organized an interfaith prayer meeting honoring Dr. M. Anirudhan