ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 സംഘടിപ്പിച്ചു

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണലിന്റെ നേത്യത്വത്തില്‍ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ക്യൂന്‍സിലുള്ള കന്നിഹാം പാര്‍ക്കില്‍ അരങ്ങേറി. രാവിലെ 7.30 ന് ആരംഭിച്ച ടൂര്‍ണമെന്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് റിബണ്‍ മുറിച്ചു ഉദ്ഘാടനം ചെയ്തു.
പുരസ്‌കാര വിതരണ ചടങ്ങ് നാഷണല്‍ കമ്മിറ്റി മെംബര്‍ മേരിക്കുട്ടി മൈക്കിളിന്റെ പ്രാത്ഥനാഗാനത്തോടെ ആരംഭിച്ചു. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് ചടങ്ങില്‍ ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോമണ്‍വെല്‍ത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് അജിത് ഭാസ്‌കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചും, മുന്‍ കര്‍ണാടക ടീം ക്യാപ്റ്റനുമായ പി.വി.ശശികാന്ത് ചടങ്ങില്‍ ആതിഥേയരായിരുന്നു. ഫൊക്കാന ട്രഷറര്‍ ജോയി ചാക്കപ്പന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് സഹകരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികളോടും, കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ടൂര്‍ണമെന്റ് നടത്തിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിനെയും അഭിനന്ദിച്ചു.
ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്ന ടൂര്‍ണമെന്റ് എന്ന് ഫൊക്കാന ട്രഷറര്‍ ജോയി ചാക്കപ്പന്‍ അഭിപ്രായപ്പെട്ടു. റീജിയണല്‍ സെക്രട്ടറി ഡോണ്‍ തോമസ്, റീജിയണല്‍ ട്രഷറര്‍ മാത്യു തോമസ് എന്നിവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തുകയും, അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ജിന്‍സ് ജോസഫ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു. വിജയം കൈവരിച്ച ന്യൂയോര്‍ക്ക് ഫീനിക്‌സ്, റണ്ണേര്‍സപ്പായ ഫിലാഡല്‍ഫിയ മച്ചാന്‍സ്, സ്‌പോണ്‍സേഴ്‌സ്, സബ് കമ്മിറ്റി മെംബര്‍സ് എന്നിവര്‍ക്ക് ട്രോഫികളും, മൊമെന്റോകളും വിതരണം ചെയ്തു. ഡോ.ഷൈല മാമ്മന്റെ നേത്യത്വത്തിലുള്ള ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ലൈവ് ഓണ്‍ ന്യൂയോര്‍ക്ക് പ്രതിനിധികളും, റീജിയണല്‍ ഹ്യുമണ്‍സ് ഫോറം കോഡിനേറ്റര്‍ ഉഷ ജോര്‍ജിന്റെ നേത്യത്വത്തില്‍ അംഗങ്ങളും ദിനം മുഴുവന്‍ ഗ്രൗണ്ടില്‍ സജീവമായി പങ്കെടുത്തു.
ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രസിഡന്റ് സജിമോന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, കോറിനേറ്റര്‍ ജിന്‍സ് ജോസഫ് എന്നിവര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസും കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ചാദരിച്ചു. റോഷന്‍ മാമ്മന്‍, ശ്രീനി, ഷീബ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടമേളം പ്രോഗ്രാം നടന്നു. റോഷി ജോര്‍ജ്, എമി തോമസ് എംസിമാരായി പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളായ പോള്‍ കറുകപ്പള്ളി, തോമസ് തോമസ്, ലീല മാരേട്ട്, മുന്‍ ട്രസ്റ്റി ചെയര്‍ സജി പോത്തന്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍, അപ്പ്‌സ്റ്റേറ്റ് റീജിയന്‍ ആര്‍ വീപ്പി ആന്റോ വര്‍ക്കി, നാഷണല്‍ കമ്മിറ്റി മെംബേര്‍സായ ജീമോന്‍ വര്‍ഗീസ്, സിജു സെബാസ്റ്റ്യന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍ തുടങ്ങി പല നേതാക്കളും മീറ്റിംഗില്‍ പങ്കെടുത്തു. ഫോമയുടെ ന്യൂയോര്‍ക്ക് റീജിയണല്‍ ഭാരവാഹികള്‍, ഫോമാ നേതാക്കള്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജീന്‍സ് ജോസഫ്, റീജിണല്‍ സെക്രട്ടറി ഡോണ്‍ തോമസ്, റീജിയണല്‍ ട്രഷറര്‍ മാത്യു തോമസ്, കമ്മിറ്റി അംഗങ്ങള്‍, സബ് കമ്മിറ്റി മെംബേര്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്റ് വിജയമാക്കി തീര്‍ത്ത കമ്മിറ്റിക്കാരെ ഏവരും പ്രശംസിച്ചു.
ആദ്യം മുതല്‍ അവസാനം വരെ ടൂര്‍ണമെന്റ് നടത്തിപ്പില്‍ കോര്‍ഡിനേറ്റ് ചെയ്ത സബ് കമ്മിറ്റി മെംബേഴ്‌സ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സേഴ്‌സ്, ടുര്‍ണമെന്റ് വന്‍ വിജയമാക്കിയ ഏവര്‍ക്കും ന്യൂയോര്‍ക്ക് റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണല്‍ സെക്രട്ടറി ഡോണ്‍ തോമസ്, റീജണല്‍ ട്രഷറര്‍ മാത്യു തോമസ്, കോര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ് എന്നിവര്‍ ഹ്യദയം നിറഞ്ഞ സ്‌നേഹവും, നന്ദിയും അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജിന്‍സ് ജോസഫ്
Content Highlights: FOKANA Charity Cricket Bash 2025