ഫൊക്കാന ജോര്‍ജിയ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

.
.

ന്യൂയോര്‍ക്ക്: പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാപരിപാടികളും കൊണ്ട് ഫൊക്കാന ജോര്‍ജിയ (റീജിയന്‍ 7) റീജിയന്റെ പ്രവര്‍ത്തന ഉദ്ഘാടനം മികച്ചതായി. ജോണ്‍സ് ക്രീക്കിലുള്ള സിക്‌സിര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചായിരുന്നു പരിപാടി. അറ്റ്‌ലാന്റ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളത്തോടെയായിരുന്നു തുടക്കം ഇന്ത്യന്‍ ദേശിയ ഗാനം ഗാമ മലയാളി അസോസിയേഷനിലെ മലയാളം അക്കാഡമിയുടെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ചു. യുഎസ്എ ദേശീയ ഗാനം റിഷി മനോജ് പാടി. റീജണല്‍ സെക്രട്ടറി രാഹുല്‍ നടരാജന്‍ ആമുഖ പ്രസംഗം നടത്തുകയും റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള ഏവര്‍ക്കും സ്വാഗതം പറയുകയും ചെയ്തു. 

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ജെയിംസ് എ.ഡണ്‍, ആല്‍ഫ്രഡ് ജോണ്‍, ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ട്രഷര്‍ ജോയി ചാക്കപ്പന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള, സുധി ബാബു, വിമന്‍സ് ഫോറം നാഷണന്‍ സെക്രട്ടറി, വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍ രേഖ നെടുംപുറത്ത് എന്നിവര്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തന ഉദ്ഘാടനം നിവഹിച്ചു.

ജഡ്ജ് ജെയിംസ് എ.ഡണ്‍ ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തു. ഗസ്റ്റ് ഓഫ് ഹോണര്‍ ആല്‍ഫ്രഡ് ജോണ്‍ സംസാരിച്ചു. സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ കേരളാ കോണ്‍വെന്‍ഷനെക്കുറിച്ചും 2026 നടക്കുന്ന കലഹാരി കോണ്‍വെന്‍ഷനെക്കുറിച്ചും വിശദീകരിച്ചു.

ട്രഷര്‍ ജോയി ചാക്കപ്പന്‍ ഫൊക്കാനയുടെ കണക്കുകള്‍ അവതരിപ്പിച്ചു. ഇത്തരമൊരു സംഗമം ജോര്‍ജിയയില്‍ ആദ്യമാണെന്ന് സതി നാഗരാജന്‍ (പ്രസിഡന്റ് ഗാമ) അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമേയുള്ളൂ എന്ന് 'അമ്മ പ്രസിഡന്റ് ജിത്തു വിനോയി അഭിപ്രയപെട്ടു. മന്ത്രി വി.എന്‍. വാസവന്‍ (ഫൊക്കാന അംബാസിഡര്‍) അയച്ചു തന്ന വീഡിയോ മെസ്സേജ് പ്ലേ ചെയ്യുകയുണ്ടായി.

നവീന്‍ നായര്‍ (റീജിയണല്‍ കോര്‍ഡിനേറ്റര്‍, ജോര്‍ജ് മേലേതില്‍ (ജോയിന്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍, റീജണല്‍ സെക്രട്ടറി രാഹുല്‍ നടരാജന്‍, റീജണല്‍ ട്രഷര്‍ ജോര്‍ജ് ബിനോയി, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനീഷ് ആന്റണി, റീജണല്‍ ചാരിറ്റി ചെയര്‍ ജെറീഷ് അഗസ്റ്റിന്‍, റീജണല്‍ കള്‍ച്ചറല്‍ ചെയര്‍ മേഘ്‌നാ നാഗരാജന്‍, റീജണല്‍ ബിസിനസ് & മാര്‍ക്കറ്റിംഗ് ചെയര്‍ ബോബു പുതീക്കല്‍, റീജണല്‍ ഇവന്റ് ചെയര്‍ പൂജ സതീഷ്, റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ ചെയര്‍ ശാഹുല്‍ വട്ട, റീജണല്‍ കമ്മിറ്റി മെംബേര്‍സ് ആയ സിനു വര്‍ഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വര്‍ഗീസ്, റീജണല്‍ വിമന്‍സ് ഫോറം ചെയര്‍ രേഖ നെടുംപുറത്ത്, റീജണല്‍ വിമന്‍സ് ഫോറം കോ-ചെയര്‍ സുബി ബോബു, റീജണല്‍ അഡൈ്വസറി ബോര്‍ഡ് മെംബേര്‍ സതി നാഗരാജന്‍ (പ്രസിഡന്റ് ഗാമ ), റീജണല്‍ അഡൈ്വസറി ബോര്‍ഡ് മെംബേര്‍ ഷിബു പിള്ള (പ്രസിഡന്റ് KAN, നാഷ്വില്‍), റീജണല്‍ കമ്മിറ്റി മെംബര്‍ അനീഷ് കുര്യന്‍, റീജിണല്‍ യൂത്ത് റെപ്പ് നിരഞ്ചന്‍ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

വിമന്‍സ് ഫോറം റീജിയണല്‍ ഉദ്ഘാടനവും നടന്നു, റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍ രേഖ നെടുംപുറത്ത്, വിമെന്‍സ് ഫോറം കോചെയര്‍ സുബി ബോബു, റീജണല്‍ വിമന്‍സ് ഫോറം സെക്രട്ടറി ബിന്ദുമോള്‍ സുകുമാര്‍, റീജിയണല്‍ വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനില്‍, റീജണല്‍ വിമെന്‍സ് ഫോറം ട്രഷര്‍ ബ്രിഡ്ജറ് സിനു, വിമെന്‍സ് ഫോറം നാഷണല്‍ സെക്രട്ടറി സുബിബു എന്നിവര്‍ നേതൃത്വം നല്‍കി.

അനില ഹരിദാസ് നേതൃത്വം കൊടുത്ത നൂപുര സ്‌കൂള്‍ ഓഫ് ഭരതനാട്യം അവതരിപ്പിച്ച ഭരതനാട്യവും, രാഖി രാജീവ് ലീഡ് ചെയ്ത നൂപുര ഡാന്‍സ് അക്കാദമി യുടെ ക്ലാസിക്കല്‍ ഡാന്‍സും, രശ്മി ജയരാജന്‍ ലീഡ് ചെയ്ത ടീം സാര്യയുടെ ബോളിവുഡ് ഡാന്‍സും, രേഖ സുഭാഷ് ലീഡ് ചെയ്ത സഹസ്ര ഡാന്‍സ് അക്കാദമിയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ ഏവരുടെയും മനം കവര്‍ന്നു. മൊവിന നാഗരാജന്‍, ആശാ ഫ്രാന്‍സിസ് എ, മനോജ് രാജപ്പന്‍ എന്നിവര്‍ മനോഹരമായ മ്യൂസിക് പെര്‍ഫോമന്‍സുകള്‍ നടത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ കൂടി ആയ ലോണാ ബാബു അവതരിപ്പിച്ച മിമിക്രിയും ഹൃദയഹാരി ആയിരുന്നു. പൂജ സതീഷ് (റീജണല്‍ ഇവന്റ് കമ്മിറ്റി കോര്‍ഡിനേറ്റര്‍) ഇനാഗുറേഷന്‍ എം.സി ആയും മേഘന നാഗരാജന്‍ (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍) കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എംസി ആയും പ്രവര്‍ത്തിച്ചു.

റീജിയണല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ചെയര്‍ ബോബു പുതീക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള, റീജിയണല്‍ ട്രെഷറര്‍ ജോര്‍ജ് ബിനോയ് എന്നിവര്‍ സ്‌പോണ്‍സേര്‍സിനെ ആദരിച്ചു. റീജിയണല്‍ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് മേലത്ത് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഡിന്നറും ഡാന്‍സുമായി ചടങ്ങുകള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana