ഫൊക്കാന പ്രിവിലേജ് കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂയോര്‍ക്ക്: ഫൊക്കാന പ്രിവിലേജ് കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ഇലട്രോണിക് രജിസ്‌ട്രേഷന്‍ ഫോം https://fokanacard.com ല്‍ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാര്‍ഡ് കേരളത്തിലെ മേജര്‍ എയര്‍പോര്‍ട്ടുകളായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായും തിരുവനന്തപുരം എയര്‍പോര്‍ട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംബേഴ്‌സിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുമ്പോള്‍ 10 മുതല്‍ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് (15 % അറയ് വല്‍ ഫ്‌ലൈറ്റിനും 10 % ഡിപ്പാര്‍ച്ചര്‍ ഫ്‌ലൈറ്റിനും). ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജര്‍ എയര്‍പോര്‍ട്ടുകളുമായി ഇങ്ങനെ ധാരണയിലെത്തുന്നത്.
ഫൊക്കാന പ്രിവിലേജ് കാര്‍ഡുമായി എത്തുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ പേര് പാസ്സ്‌പോര്‍ട്ടുമായി മാച്ചു ചെയ്യുമെങ്കില്‍ മാത്രമേ എയര്‍പോര്‍ട്ട് ആ കാര്‍ഡുകള്‍ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ മെംബേഴ്സ് ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം കാര്‍ഡുകള്‍ ആവിശ്യമാണ്.
ഫൊക്കാന പ്രിവിലേജ് കാര്‍ഡിന് 5 ഡോളറോളം ചിലവുണ്ടെകില്‍ കൂടി (ഡിസൈന്‍, പ്രിന്റിങ്, മെയിലിങ് എന്നീ സര്‍വീസുകള്‍ക്ക് വേണ്ടിയുള്ളതാണ്) ഫൊക്കന രണ്ട് ഡോളര്‍ സര്‍വീസ് ചാര്‍ജ് മാത്രമേ ചാര്‍ജ് ചെയ്യുന്നുള്ളൂ. ബാക്കി മുന്ന് ഡോളര്‍ ഫൊക്കാനായാണ് വഹിക്കുന്നത്.
ഇനിമുതല്‍ കൊച്ചി വഴിയോ, തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും ഷോപ്പ് ചെയ്തു ലഗേജില്‍ സാധനങ്ങള്‍ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ്. വിദേശത്തു ഡ്യൂട്ടി ഫ്രീയില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്‌കൗണ്ടുകള്‍ കുടിയാകുമ്പോള്‍ പ്രവാസി യാത്രക്കാര്‍ക്ക് വളരെ ലാഭകരവുമാണ്.
ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാര്‍ഡിന് ഫൊക്കാനയും ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംബേര്‍സും അര്‍ഹരാണ്. ഫൊക്കാനയില്‍ മെംബര്‍ഷിപ്പ് ഇല്ലാത്ത സംഘടനകള്‍ ഫൊക്കാനയില്‍ പുതിയ മെബര്‍ഷിപ്പ് എടുത്ത് ഈ ബെനിഫിറ്റിന് അര്‍ഹരാകാവുന്നതാണ്. നിങ്ങള്‍ ഒരു മലയാളി അസോസിയേഷനിലും മെംബര്‍ഷിപ്പ് ഇല്ല എങ്കില്‍ ഫൊക്കാനയുമായി അഫിലിയേഷന്‍ ഉള്ള അംഗ സംഘടനകളില്‍ അംഗമാകുന്നത് വഴി ഈ ബെനഫിറ്റിന് അര്‍ഹരാകാവുന്നതാണ്.
ഫൊക്കാന പ്രിവിലേജ് കാര്‍ഡിനെ വിപുലീകരിച്ച് അമേരിക്കയിലും കേരളത്തിലും ഉള്ള മറ്റ് മേജര്‍ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും കൂടി ഉള്‍പ്പെടുത്തി ഭാവിയില്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു.
ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഫൊക്കാനക്കും അംഗ സംഘടനകള്‍ക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സംഘടനാപ്രവര്‍ത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍കും ശേഷമാണ് ഫൊക്കാന പ്രിവിലേജ് കാര്‍ഡ് പ്രാവര്‍ത്തികമാക്കിയത്.
Content Highlights: FOCANA Privilege Card: Discounts at Kochi & Trivandrum Airports