ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 24 ന്

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 4 മണി വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതയില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് സൗഖ്യപ്പെടുവാനും ഒരുക്കുന്ന ധ്യാന ശുശ്രൂഷയിലേക്ക് കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു.
Venue: CALRET CENTRE, BUCKDEN TOWERS, HIGH STREET, BUCKDEN, SAINT NEOTS, CAMBRIDGE, PE14 5TA
Registration Link: https ://forms .gle/NgLJ45X3oyVjZ5YA
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് തയ്യില്‍ : 07848808550
മാത്തച്ചന്‍ : 07915602258
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: Evangelization Commission Inner healing Retreat