ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിക്കും

.
.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 18,19,20 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടും.

ട്രിനിറ്റി ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048) വച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകീട്ട് 7 മണിയ്ക്ക് ആരംഭിയ്ക്കും.

പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കണ്‍വെന്‍ഷന്‍ പ്രസംഗകനും, മിഷന്‍സ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ജോര്‍ജ് ചെറിയാന്‍ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നതായി ഇടവക മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജിജു.എം.ജേക്കബ് - 832 898 8699
ജീവന്‍ ജോണ്‍ - 713 408 7394
ജോണ്‍ കുരുവിള - 281 615 7603 
എബ്രഹാം ഇടിക്കുള - 713 614 9381
ബാബു ടി. ജോര്‍ജ് - 281 723 1606 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: convention