കെഎംസിസി സുവനീര്‍ 'ചുവട്' പ്രകാശനം ചെയ്തു

മനാമ: കെഎംസിസി ബഹ്‌റൈന്‍ സ്റ്റുഡന്‍സ് വിങ്ങ് സംഘടിപ്പിച്ച ചതുര്‍ദിന കലോത്സവം 'മഹര്‍ജാന്‍ 2 കെ 25' നോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ചുവട്' സുവനീര്‍ പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ മുന്‍ കലാതിലകം മീനാക്ഷി പ്രമോദ്, വാദിമ ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ജുനൈദ് കല്ലംകുളത്തിലിന് സുവനീര്‍ നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രവാസലോകത്തെ കുരുന്നുകളുടെയും വീട്ടമ്മമാരുടെയും കലയുമായി ബന്ധപ്പെട്ട അനുഭവങ്ങളും, ഓര്‍മകളും പങ്കു വെച്ച സൃഷ്ടികളാല്‍ സമ്പുഷ്ടമാണ് മഹര്‍ജാന്‍ 2 കെ 25 ന്റെ ഭാഗമായി പുറത്തിറക്കിയ 'ചുവട് ' സുവനീര്‍. പ്രകാശന ചടങ്ങില്‍ കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസല്‍, എന്‍.അബ്ദുല്‍ അസീസ്, ഫൈസല്‍ കോട്ടപ്പള്ളി, സ്റ്റുഡന്‍സ് വിങ്ങ് ചെയര്‍മാന്‍ സഹീര്‍ കട്ടാമ്പിള്ളി, കണ്‍വീനര്‍ ശര്‍ഫുദ്ധീന്‍ മാരായമംഗലം, മഹര്‍ജാന്‍ 2 കെ 25 വര്‍ക്കിങ്ങ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം വര്‍ക്കിങ്ങ് കണ്‍വീനര്‍ കെ.ആര്‍ ശിഹാബ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഇസ്ഹാഖ്, കണ്‍വീനര്‍ സുഹൈല്‍ മേലടി എന്നിവര്‍ സന്നിഹിതരായിരുന്നു. 'ചുവട് 'സുവനീര്‍ എഡിറ്റര്‍ റഫീഖ് തോട്ടക്കര, കണ്‍വീനര്‍ റഷീദ് ആറ്റൂര്‍ എഡിറ്റോറിയല്‍ അംഗങ്ങളായ സാബിര്‍ ഓമാനൂര്‍, ഷഫീഖ് അലി പാണ്ടികശാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: Chuvad Souvenir Launched