റവ. ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി

കുവൈത്ത്: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷൻ 2026-നും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ സീനിയർ വൈദികനും, കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വികാരിയും, ശാസ്താംകോട്ട സെന്റ് ബേസിൽ ബൈബിൾ സ്കൂളിന്റെ വൈസ് പ്രിൻസിപ്പലും അനുഗ്രഹീത വചനപ്രഘോഷകനുമായ റവ. ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയാ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.