നിസ്വ അൽഹുദ മദ്‌റസ കെട്ടിട ഉദ്ഘാടനം ജനുവരി 8-ന്

നിസ്വ: 35 വർഷമായി നിസ്വയിലെ പ്രവാസികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന അൽഹുദ മദ്‌റസ, ഫറഖ് ബദർ അൽസമ ആശുപത്രിക്ക് പുറകുവശത്ത് സ്ഥിതിചെയ്യുന്ന വിശാലമായ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിക്കുന്നു. ജനുവരി 8 വ്യാഴം രാത്രി 8 മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ഐ.സി.എഫിന്റെ ദേശീയ നേതാക്കൾ, നിസ്വയിലെ മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഫർക് മദ്രസ ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ മദ്രസ കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ഷഫീഖ് ബുഖാരി (പ്രസിഡന്റ്), വാസിൽ താമരശ്ശേരി (ജന.സെക്രട്ടറി), മജീദ് ഹാജി (ഫൈനാൻസ്), സഗീർ മൗലവി, മുജീബ് മുണ്ടോത്ത്, അബ്ദുൽ സലാം ഒപ്റ്റിക്കൽ, അബ്ദുൽ അസീസ് അൽസുഹലി (വൈസ്.പ്രസിഡന്റ്) നൗഷാദ് എഞ്ചിനീയർ, അഫ്‌സൽ, ഷറഫുദ്ധീൻ, ഫസൽ മാംഗോ (ജോ.സെക്രട്ടറി) മാരായും കമ്മിറ്റി നിലവിൽ വന്നു.

ഐ.സി.എഫ്. റീജിയണൽ എജ്യുക്കേഷൻ സമിതിയുടെ കീഴിൽ പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് മദ്‌റസ നടന്നുവരുന്നത്. 1 മുതൽ 12 ക്ലാസ് വരെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു.

Content Highlights: Al Huda Madrasa Inaugurates New Building in Nizwa on January 8th