മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്സ്പോ: അബുദാബിയില്‍, ഉദ്ഘാടനം വൈകീട്ട് 5 മണിക്ക്

അബുദാബി: അബുദാബിയിലെ പ്രവാസികള്‍ കാത്തിരുന്ന മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോക്ക് ശനിയാഴ്ച തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 മണിവരെ അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് എക്സ്പോ. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ (Global Marketing & Communications) വി.നന്ദകുമാര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.

ഈ വര്‍ഷം തുടക്കത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടത്തിയ പ്രോപ്പര്‍ട്ടി എക്സ്പോയുടെ വന്‍വിജയത്തെ തുടര്‍ന്നാണ് അബുദാബിയിലും എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാര്‍ 200 ലേറെ പ്രൊജക്ടുകളുമായാണ് ഇത്തവണയുമെത്തുന്നത്. മികച്ച ലൊക്കേഷനുകളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള, മൂല്യവര്‍ധന ഉറപ്പായ 200 റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളാണ് ഇത്തവണയുള്ളത്. കേരളത്തിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനും, ഒരു വീട് സ്വന്തമാക്കാനുമുള്ള അവസരമാണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്. നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ബഡ്ജറ്റ് ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, നിര്‍മാണം പൂര്‍ത്തിയായവ, ഉടന്‍ പൂര്‍ത്തിയാകുന്നവ എന്നിങ്ങനെ വിവിധ പ്രോജക്ടുകള്‍ ഇതിലുണ്ട്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ 12-ാമത് പതിപ്പാണിത്. പ്രവേശനം സൗജന്യമാണ്. പ്രവാസികള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്.

Content Highlights: Kerala Property Expo 2025 Abudhabi