ഫുജൈറ വാഹനാപകടം: വേങ്ങര സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

#ന്യൂസ് ഡെസ്ക്

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വേങ്ങര കുണ്ടിൽപ്പാറ സ്വദേശി സിദ്ധീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഫുജൈറയിൽ ഖബറടക്കിയത്.

ഫുജൈറ സലാം സ്ട്രീറ്റിലെ ഓൾഡ് എത്തിസലാത്ത് പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനകൾക്ക് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞദിവസം ഫുജൈറ കോടതിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിലാണ് മൂന്നുപേരും ദാരുണമായി മരിച്ചത്. അപകടത്തിൽ സിദ്ധീഖിന്റെ ഭാര്യയും ബന്ധുക്കളും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു.

Content Highlights: Three members of a Vengara family died in a tragic car accident in Fujairah., The victims include Muhammed Asmil, Misna Jubin, and her son Muhammed Fayis., Funeral prayers and burial took place at the Old Etisalat Mosque on Salam Street, Fujairah., Four others, including family members, sustained injuries in the crash near Fujairah Court.