സെയ്‌ന്റ് ജോസഫ് ദേവാലയം ഐരോളിയിൽ ഓണാഘോഷം

ഐരോളി : സെയ്‌ന്റ് ജോസഫ് ദേവാലയം ഐരോളിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷത്തിൽ 400-ലധികംപേർ പങ്കെടുത്തു. കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതിയ ആഘോഷത്തിൽ മാവേലി, പുലികളി, തിരുവാതിരനൃത്തം എന്നിവ പ്രധാന ആകർഷണങ്ങളായി. കൂടാതെ ദേവാലയാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ആഘോഷങ്ങളുടെ സമാപനമായി പരമ്പരാഗത ഓണസദ്യ ഒരുക്കി.
ഇടവക വികാരി ഫാദർ. ബിപിൻ ചൊവ്വാട്ടുകുന്നേൽയുടെ നേതൃത്വത്തിൽ, ദേവാലയ ട്രസ്റ്റിമാരായ എ. സി. ജോൺ, സ്റ്റീഫൻ പാലാട്ടി, ഗ്രേജോ ജോബി എന്നിവരുടെ മാർഗനിർദേശത്തിലും സഹകരണത്തിലുമാണ് ഓണാഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത്. ഈ ഓണാഘോഷം ഏവർക്കും സന്തോഷത്തിന്റെയും ഒരുമയുടെയും മനോഹരമായ അനുഭവമായി മാറിയെന്ന് സംഘാടകർ പറഞ്ഞു.