ഖഡ്കി എൻ.എസ്.എസ്. ഓണം ആഘോഷിച്ചു

പുണെ : പുണെ നായർ സർവീസ് സൊസൈറ്റി ഖഡ്കിയുടെ ഓണാഘോഷങ്ങൾ റേഞ്ച് ഹിൽ ജൂനിയർ സ്റ്റാഫ് ക്ലബ്ബിൽവെച്ച് നടന്നു.

പുണെ മുനിസിപ്പൽ കോർപറേഷൻ മുൻ കോർപറേറ്റർ പ്രകാശ് ഡോരെ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ നായർ, സെക്രട്ടറി മനോഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് എം.ടി. രവീന്ദ്രൻ നായർ, ജോയിൻറ് സെക്രട്ടറി രാജേഷ് നായർ, ജോയിൻറ് ട്രഷറർ വിശ്വനാഥ് കെ. നായർ, സോൺ പ്രസിഡന്റ്‌ രാധാകൃഷ്ണൻ പിള്ള, സോൺ സെക്രട്ടറി ജ്യോതിഷ് നായർ, കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജേന്ദ്രൻ, ടി.കെ. രാമചന്ദ്രൻ, മധു പിള്ള,

ഇ.കെ. സോമനാഥൻ, ദേവരാജൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽവെച്ച് എച്ച്.എസ്.സി., എസ്.എസ്.സി., ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.