ഓവർസീസ് എൻസിപി കുവൈത്ത് രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ മാതൃശക്തി ദിവസ് എന്ന ചടങ്ങില്‍നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്‌
ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ മാതൃശക്തി ദിവസ് എന്ന ചടങ്ങില്‍നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്‌

കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻസിപി- എസ്പി) വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം.പിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി 'രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സെക്രട്ടറി രതീഷ് വർക്കല സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സൂസൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.

എൻസിപി - എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു . മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, പിന്റോ (കർണ്ണാടക) രാജേഷ് കൃഷ്ണൻ, പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിനു ജെയ്ക്കബ്ബ് നന്ദി പറഞ്ഞു.

Content Highlights: To celebrate the birthday of Nationalist Congress Party (NCP-SP) working president Supriya Sule MP, the Overseas NCP Kuwait Committee organized a special event titled 'Rashtriya Matrushakti Divas' at the Abbasiya United Indian School.