കുവൈത്തിൽ നിന്ന് സൗദി പൗരന്മാരെ നാട്ടിലെത്തിക്കാൻ ബസ് സർവീസുമായി സൗദി എംബസി

കുവൈത്ത് സിറ്റി: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ, സൗദി പൗരന്മാരെ നാട്ടിലെത്തിക്കാൻ ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതായി കുവൈത്തിലെ സൗദി എംബസി അറിയിച്ചു.
വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് റിയാദിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്കായാണ് ബസ് സൗകര്യം ഒരുക്കുന്നത്. എന്നാൽ, വിമാനം റദ്ദാക്കിയതായി തെളിയിക്കുന്ന ടിക്കറ്റ് ബുക്കിങ് രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂവെന്ന് എംബസി ഓൺലൈനിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: kuwait news