തിരുവൊട്ടിയൂർ എൻ.എസ്.എസ്. ഓണാഘോഷം

​ചെന്നൈ :തിരുവൊട്ടിയൂർ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. കരയോഗം പ്രസിഡന്റ് സുബ്രഹ്മണ്യൻ മേനോൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സാമൂഹിക പ്രവർത്തകനും ആവടി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റുമായ വി.ഒ.എസ്.ടി. ഉണ്ണി, ഫെഡറൽ ബാങ്ക് തിരുവൊട്ടിയൂർ ശാഖാ മാനേജർ നീതു മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കരയോഗം ചെയർമാൻ സുകുമാരൻ നമ്പ്യാർ, വൈസ് ചെയർമാൻ എം.യു. മനോജ്, രക്ഷാധികാരികളായ രാമകൃഷ്ണൻ, കണ്ണൻ നാരായണൻ, ലീഗൽ അഡ്വൈസർ പ്രഭാകര മേനോൻ എന്നിവർ ആശംസകൾ നേർന്നു.

ജോ: സെക്രട്ടറി രവീന്ദ്രൻ മേനോൻ, ഖജാൻജി സോമസുന്ദരം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.പരിപാടികൾക്ക് തിരുവൊട്ടിയൂർ എൻ.എസ്.എസ്. കരയോഗം പ്രവർത്തക സമിതി അംഗങ്ങൾ നേതൃത്വം നൽകി.