മതബോധനദിനം ആഘോഷിച്ചു

ബെംഗളൂരു : വിജയനഗർ മേരിമാതാ ഇടവകയിലെ മതബോധനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷമായ കൃതജ്ഞതാ ദിവ്യബലിയോടെ ആരംഭിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാഴ്ചസമർപ്പണം നടത്തി. ഫാ. ലിബിൻ തുണ്ടിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് പാലാട്ടി അധ്യക്ഷനായി. ഇടവക ട്രസ്റ്റി അനൂപ് മാത്യു, പി.ടി.എ. സെക്രട്ടറി ജിജോമോൻ ജോസഫ്, ഡോ. ദിവ്യ വിജു, സെക്രട്ടറി ഷൈനി മാത്യു, സാനിയ മരിയ എന്നിവർ സംസാരിച്ചു. സിന്തോൾ ജോഷി, ബിൻസി ജോസ്, ലിസി ജോസ്, ലിസ്യൂ സണ്ണി, റൊണാൾഡ് റോക്കി എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.