കെ.പി.സി.സി. ഓഫീസ് വളയാൻ ശ്രമിച്ച് ജെ.ഡി.എസ്. പ്രവർത്തകർ

പി.എസ്.സി. പരീക്ഷാ ക്രമക്കേട്
ബെംഗളൂരു : പി.എസ്.സി. പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയരെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുന്നെന്നാരോപിച്ച് ജെ.ഡി.എസ്. പ്രവർത്തകർ ബെംഗളൂരുവിലെ കെ.പി.സി.സി. ഓഫീസ് വളയാൻശ്രമിച്ചു.
ജെ.ഡി.എസ്. എം.എൽ.സി. ടി.എ. ശരവണയുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
ക്രമക്കേടിൽ ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ ഓഫീസർ തസ്തികയിലേക്ക് കർണാടക പി.എസ്.സി.
നടത്തിയ പരീക്ഷയിലും നിയമനത്തിലുമാണ് ആരോപണം. നിയമനപ്പട്ടിക സർക്കാർ മരവിപ്പിച്ചിരുന്നു. പി.എസ്.സി.യുടെ പരീക്ഷാ കൺട്രോളറെ ഇ.ഡി. കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.