ലിംഗാധിഷ്ഠിത അതിക്രമം: പ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിച്ചു

ബെംഗളൂരു : ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്കെതിരേ ഫലപ്രദമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്ന ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബെംഗളൂരു ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയും നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ സർവകലാശാലയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ പ്രിൻസിപ്പൽ ഫാ. ഡോ. പി.വി. ഡേവിസ് അധ്യക്ഷത വഹിച്ചു.പ്രൊഫ. സൈറാം ഭട്ട്, അഡ്വ. ഗായത്രി ഗിരീഷ്, അഡ്വ. പ്രതീക് കാമത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.300 പേർ പങ്കെടുത്ത പരിപാടിയിൽ പരിശീലനവും ചർച്ചകളും നടന്നു. നിയമപരമായ അവകാശങ്ങൾക്കും പരിഹാരമാർഗങ്ങൾക്കും പുറമെ, അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള പ്രായോഗിക മാർഗങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്തു.