യൂത്ത് കഫേ 2026: കൗമാരക്കാർക്കായി ഉപന്യാസ മത്സരം

മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ 2026 ഡിസംബർ 18-ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്ന 'യൂത്ത് കഫേ 2026' കുടുംബ-യുവജന സംഗമത്തിന്റെ ഭാഗമായി കൗമാരക്കാർക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. കൗമാരക്കാരുടെ വായനാശീലവും സർഗ്ഗാത്മകമായ എഴുത്തുകഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഡിസംബർ 18-ന് സിഞ്ചിലെ പ്രവാസി സെന്ററിൽ നടക്കുന്ന 'യൂത്ത് കഫേ 2026' വേദിയിൽ വെച്ച് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 33781857, 35538451 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Organized by Youth India Bahrain as part of Youth Cafe 2026 family and youth meetup., Open for teenagers aged 12 to 17 years., Event and prize distribution scheduled for December 18, 2026, at Pravasi Centre, Zinj., Contact numbers for registration: 33781857, 35538451.