വിസ്ഡം വിമന്‍സ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രഭാഷണം ശ്രദ്ധേയമായി

മനാമ: അല്‍ മന്നാഇ കമ്മ്യൂണിറ്റീസ് അവെയര്‍നെസ്സ് സെന്റര്‍ മലയാള വിഭാഗത്തിന് കീഴില്‍ വിസ്ഡം വിമന്‍സ് ബഹ്റൈന്‍ ചാപ്റ്റര്‍ നടത്തിവരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഹൂറ റയ്യാന്‍ സെന്ററില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച 'അവള്‍; പൂന്തോട്ടത്തിന്റെ സൗരഭ്യം' എന്ന പ്രഭാഷണ പരിപാടി സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായി.
ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് സ്വന്തം കുടുംബത്തിലും ദഅവ രംഗത്തും ഉള്ള പ്രാധാന്യത്തെക്കുറിച്ചും അവര്‍ നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ചും മറ്റും മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിച്ച ഇബ്രാഹിം ഹുസൈന്‍ അല്‍ ഹികമി സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
സൗദി അറേബ്യയിലെ ജുബൈല്‍ ദഅവ & ഗൈഡന്‍സ് സെന്റര്‍ പ്രബോധകനായ ഹുസൈന്‍ അല്‍ ഹികമി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയതായിരുന്നു.
Content Highlights: Wisdom Ladies Meet Bahrain