തൊഴിലാളികള്‍ക്ക് പഴവര്‍ഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്ത് വെല്‍കെയര്‍

വെല്‍കെയര്‍ പഴവര്‍ഗ്ഗ കിറ്റുകള്‍ വിതരണം ചെയ്യുന്നു
വെല്‍കെയര്‍ പഴവര്‍ഗ്ഗ കിറ്റുകള്‍ വിതരണം ചെയ്യുന്നു

മനാമ: കനത്ത വേനല്‍ ചൂടില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് പ്രവാസി വെല്‍ഫെയറിന്റെ ജനസേവന വിഭാഗമായ വെല്‍കെയര്‍ പഴവര്‍ഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് വെല്‍കെയറിന്റെ നേതൃത്വത്തില്‍ പ്രവാസി ആശ്വാസ് എന്ന പേരില്‍ മുന്‍കാലങ്ങളില്‍ എന്നപോലെ കിറ്റുകള്‍ വിതരണം ചെയ്തത്. 

വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെല്‍കെയര്‍ ഗഫൂള്‍, മനാമ, സല്‍മാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളില്‍ പഴക്കിറ്റുകള്‍ നല്‍കിയത്. ചൂട് മൂലം ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വെല്‍കെയര്‍ സേവനം വലിയ ആശ്വാസമായി. വെല്‍കെയര്‍ കോഡിനേറ്റര്‍മാരായ ബഷീര്‍ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വെല്‍കെയര്‍ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദലി മലപ്പുറം പറഞ്ഞു. വെല്‍കെയര്‍ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 36703663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Welcare Distributes Fruit Kits to Combat Heat Stress Among Workers in Manama