പ്രവാസി വനിതകള്‍ക്ക് തണലായി വെല്‍കെയര്‍; യാത്രാ ടിക്കറ്റുകള്‍ കൈമാറി

പ്രവാസി മിത്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ സബീന അബ്ദുല്‍ ഖാദര്‍, അസ്‌റ അബ്ദുല്ല എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങുന്നു
പ്രവാസി മിത്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ സബീന അബ്ദുല്‍ ഖാദര്‍, അസ്‌റ അബ്ദുല്ല എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങുന്നു

മനാമ: ദുരിതമനുഭവിച്ച പ്രവാസി വനിതകള്‍ക്ക് തണലായി വെല്‍കെയര്‍ പ്രവര്‍ത്തകര്‍. സന്ദര്‍ശക വിസയില്‍ വന്ന് ശാരീരിക അവശതകളാല്‍ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട ഗാര്‍ഹിക തൊഴിലാളികളായ കോഴിക്കോട് സ്വദേശിനിക്കും ഹൈദരാബാദ് സ്വദേശിനിക്കും കൂട്ടായ്മ യാത്രാ ടിക്കറ്റുകള്‍ നല്‍കി. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ നടത്തിയ മെയ് ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയറിന്റെ ജനസേവന വിഭാഗമായ വെല്‍കെയറിന്റെയും മെഡ്‌കെയറിന്റെയും സഹകരണത്തോടെയാണ് ടിക്കറ്റുകള്‍ നല്‍കിയത്
 
മെഡ്‌കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ അനസ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും പ്രവാസി മിത്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ സബീന അബ്ദുല്‍ ഖാദര്‍, അസ്‌റ അബ്ദുല്ല എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തകരായ ഹുസൈന്‍ വയനാട്, ഗീത വേണുഗോപാല്‍, മുഹമ്മദലി മലപ്പുറം, ബദറുദ്ദീന്‍ പൂവാര്‍, മൊയ്തു ടി.കെ. എന്നിവരുടെ നേതൃത്വത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഇവര്‍ നാട്ടില്‍ എത്തി.

Content Highlights: Welcare Bahrain gives travel tickets pravasi women