വോര്‍ക്കാ ബഹ്‌റൈന്‍ പ്രഥമ ഇന്നസെന്റ് അവാര്‍ഡ് കലാഭവന്‍ ജോഷിക്ക് സമ്മാനിച്ചു

മനാമ: വോര്‍ക്കാ ബഹ്‌റൈന്‍ പ്രഖ്യാപിച്ച പ്രഥമ ഇന്നസെന്റ് അവാര്‍ഡ് 'സമ്മര്‍ ഇന്‍ ബഹ്‌റൈന്‍' എന്ന കലാപരിപാടിയില്‍ വച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗവും, ഫിനാന്‍സ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സിന്റെ ചെയര്‍മാനുമായ അഹമ്മദ് സബാ സലൂമില്‍ നിന്നും കലാഭവന്‍ ജോഷി ഏറ്റുവാങ്ങി.
മലയാള സിനിമയെയും മലയാളികളെയും എന്നും സ്‌നേഹിച്ചിട്ടുള്ള പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്ന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ടു അഹമ്മദ് സബാ സല്ലൂം പറഞ്ഞു. പ്രസിഡണ്ട് ചാള്‍സ് ആലുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോജി വര്‍ക്കി സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ജിബി അലക്‌സ്, സൗദി ചാപ്റ്റര്‍ പ്രസിഡണ്ട് മോഹന്‍ജി എന്നിവര്‍ സംസാരിച്ചു.
ജി. വേണുഗോപാല്‍ നേതൃത്വം നല്‍കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന പരിപാടിയില്‍, സിനിമ നടന്‍ ഷാജു, സാജന്‍ പള്ളുരുത്തി, സിനിമാല പ്രേമന്‍, മാളികപ്പുറം സിനിമയിലൂടെ പ്രസിദ്ധനായ പ്രകാശ് സാരംഗി, പിന്നണി ഗായകരായ പ്രിയ ബൈജു, ജ്യോതിഷ്, അജില്‍ മണിമുത്ത് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു, സാംസ്‌കാരിക സംഘടനാ രംഗത്തെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടികള്‍ക്ക് മോഹനന്‍, വിഷ്ണു, ബൈജു, സ്റ്റാന്‍ലി, വിനോദ് ആറ്റിങ്ങല്‍, ജോജി കുര്യന്‍, ലൈജു തോമസ്, ലിജി ടീച്ചര്‍, ലിവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: Vorka Bahrain presented the first Innocent Award to Kalabhavan Josh