വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ സംഘടനയായ വോയ്സ് ഓഫ് ആലപ്പിയുടെ മുഹറഖ് ഏരിയ കമ്മിറ്റിക്ക് 2027,2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി രാജേഷ് കുമാറിനെയും, ജനറൽ സെക്രട്ടറിയായി അൻഷാദ് റഹീമിനെയും, ട്രഷററായി അതുൽ സദാനന്ദനെയും തിരഞ്ഞെടുത്തു. നിലവിലെ ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി അൻഷാദ് റഹീം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാജേഷ് കുമാർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിബിൻ സലിം ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് അനസ് റഹീം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി ട്രഷറർ ബോണി, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ് ബാബു എന്നിവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് 2027, 2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്: നന്ദു പുരുഷോത്തമൻ, ജോയിന്റ് സെക്രട്ടറി: സജീവ് സദാനന്ദൻ, സെൻട്രൽ കമ്മിറ്റി പ്രതിനിധി: ഗോകുൽ കൃഷ്ണൻ, നിലവിലെ സെന്റർ എക്സിക്യൂട്ടീവ് പ്രതിനിധികൾ: അനസ് റഹീം, നിതിൻ ചെറിയാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ: വിഷ്ണു മോഹൻ, അഭിരാം രാമചന്ദ്രൻ ദാസ്, നിതീഷ് നാരായണൻ, സുജിത് ഗോപിനാഥൻ, ഷിയാസ് ഷാജഹാൻ, വിജയ് കുമാർ.