ബഹ്റൈനും യുഎഇയും തമ്മിലുള്ള ചരിത്രബന്ധം ആഘോഷിച്ച് ബിഎസിഎ, സായിദ് നാഷണൽ മ്യൂസിയം

ബഹ്റൈൻ മ്യൂസിയം
ബഹ്റൈൻ മ്യൂസിയം

മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ), സായിദ് നാഷണൽ മ്യൂസിയവുമായി സഹകരിച്ച്, ജൂലൈ 4-ന്‌ (ശനിയാഴ്ച) വൈകുന്നേരം ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. പരിപാടിയിൽ 'സായിദ് നാഷണൽ മ്യൂസിയം: സെലിബ്രേറ്റിംഗ് ദി എൻഡ്യൂറിംഗ് കണക്ഷനുകൾ ബിറ്റ്വീൻ മഗനും ദിൽമുനും' എന്ന പേരിൽ പ്രത്യേക പരിപാടി ഉണ്ടായിരിക്കും. തുടർന്ന് 'എ ബ്രോൺസേജ് ബോട്ട് സെയിൽസ് എഗെയ്ൻ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം. 

കോർപ്പറേറ്റ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ് മേധാവി നൂറ അൽ മുബാറക്; അസിസ്റ്റന്റ് ക്യൂറേറ്റർ ആയിഷ അൽ മൻസൂരി; അക്വിസിഷൻസ് ആൻഡ് കമ്മീഷൻസ് മേധാവി ഡോ. എമ്മ തോംസൺ എന്നിവരുൾപ്പെടെ സായിദ് നാഷണൽ മ്യൂസിയത്തിലെ സാംസ്‌കാരിക വിദഗ്ധർ പങ്കെടുക്കും. ബഹ്റൈൻ നാഷണൽ മ്യൂസിയവും സായിദ് നാഷണൽ മ്യൂസിയവും തമ്മിൽ സഹരിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെയും സാംസ്‌കാരിക സമ്മേളനത്തിൽ കാണാൻ സാധിക്കും. പൊതുജനങ്ങൾക്കു പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

'എ ബ്രോൺസേജ് ബോട്ട് സെയിൽസ് എഗെയ്ൻ' ഡോക്യുമെന്ററി, ഗൾഫിലെ ആദ്യകാല നിവാസികൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത ബോട്ട് നിർമ്മാണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ളതാണ്. ബഹ്‌റൈൻ കേന്ദ്രീകരിച്ചുള്ള ദിൽമുനയിലെ പുരാതന നാഗരികതകളും ഇന്നത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രദേശവുമായി ബന്ധപ്പെട്ട മഗനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും, രണ്ട് നാഗരികതകളെയും ബന്ധിപ്പിച്ച വ്യാപാര, സാമ്പത്തിക, സാമൂഹിക ബന്ധങ്ങളെക്കുറിച്ചും സമ്മേളനത്തിൽ പ്രതിപാദിക്കും.

ബഹ്റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള വളർന്നുവരുന്ന സാംസ്‌കാരിക സഹകരണം സായിദ് നാഷണൽ മ്യൂസിയത്തിന്റെ ദിൽമുൻ, ടൈലോസ് നാഗരികതകളിൽ നിന്നുള്ള 19 പുരാവസ്തുക്കളുടെ പ്രദർശനത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖൽഅത്ത് അൽ ബഹ്റൈനിൽ പുരാവസ്തു ഗവേഷണങ്ങൾ നടത്തുന്നതിനും ഇരുപക്ഷവും സഹകരിക്കുന്നുണ്ട്. കൂടാതെ, പൈതൃക, പുരാവസ്തു മേഖലകളിലെ ശാസ്ത്രീയ ഗവേഷണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ഗവേഷണ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.