ബി.ബി.കെ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മികച്ച നേട്ടം

.
.

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍റഹ്‌മാന്‍ അല്‍ ദോസേരി ബി.ബി.കെ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കരസ്ഥമാക്കി. 28-ാമത് ബി.ബി.കെ ജൂനിയേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍ 14 വിഭാഗത്തിലാണ് അബ്ദുള്‍റഹ്‌മാന്‍ അല്‍ ദോസേരി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. അബ്ദുള്‍റഹ്‌മാന്‍ അല്‍ ദോസേരി, തലാല്‍ അല്‍ സയ്യിദിനൊപ്പം അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കന്‍ കരസ്ഥമാക്കി. ജുഫൈറിലെ ബഹ്റൈന്‍ ടെന്നീസ് ക്ലബില്‍ നടന്ന മത്സരത്തിലാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. നിലവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍റഹ്‌മാന്‍ യു.കെ.ജി മുതല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. സഹോദരങ്ങളായ അബ്ദുല്ല മുഹമ്മദ് അല്‍ ദോസേരി (ഗ്രേഡ് 6), സലിം മുഹമ്മദ് അല്‍ ദോസേരി (യു.കെ.ജി) എന്നിവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ എന്നിവര്‍ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചു. 

Content Highlights: tennis tournament