'സിനര്‍ജി-25' അവധിക്കാല ക്യാമ്പ് സമാപിച്ചു

മനാമ: ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷനും മലര്‍വാടി ബാലസംഘവും സംയുക്തമായ് സംഘടിപ്പിച്ച സമ്മര്‍ ഡിലൈറ്റ് സീസണ്‍-3 സിനര്‍ജി-25 സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഈസ്റ്റ് റിഫ ദിശ സെന്ററില്‍ നടന്ന സമാപന പരിപാടി സാമൂഹിക പ്രവര്‍ത്തകനും കെ.എസ്.സി.എ വൈസ് പ്രസിഡന്റുമായ യു.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മര്‍ ക്യാമ്പുകള്‍ കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്താന്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് പരിശീലകരായ അന്‍ഷദ് കുന്നക്കാവ്, ഫയാസ് ഹബീബ് എന്നിവര്‍ സംസാരിച്ചു. കുട്ടികളെ മാതാപിതാക്കള്‍ ചേര്‍ത്തു പിടിക്കുകയും അവരുടെ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുകയും വേണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ട്രെയിനര്‍മാരെയും മെന്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. രക്ഷിതാക്കളായ ഷഫ്‌ന, അബ്ദുള്‍ ഗഫൂര്‍, ബദ്‌റുദ്ദീന്‍, ജാസിര്‍ തുടങ്ങിവരും ക്യാമ്പ് അംഗങ്ങളായ ഫെല്ല മെഹക്, ഇഹ്‌സാന്‍ സമീര്‍, സയാന്‍, ഫില്‍സ ഫാത്തിമ, മെന്റര്‍മാരായ ഡോ.സഹ്‌ല, ശബീഹ ഫൈസല്‍ എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി. ബെസ്റ്റ് ഡയറി റൈറ്റര്‍ ആയി ഇഹാന്‍ അനീസും ഇസ്‌യാന്‍ മുനീറും, ബെസ്റ്റ് ക്യാമ്പര്‍മാരായി ഫെല്ല മെഹക് ഇഹ്‌സാന്‍ സമീര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ടീം സ്പ്രിങ്, ടീം ലജന്റ്, ടീം വിന്നര്‍, ടീം നൂര്‍ സ്റ്റാര്‍സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
സ്വാഗത ശില്‍പം, ട്രൈബല്‍ ഡാന്‍സ്, ഒപ്പന, അറബിക് കഹാനി, സൂഫി ഡാന്‍സ്, പൊരുതുന്ന പലസ്തീന്‍ (സ്‌കിറ്റ്), മെഹ്ഫില്‍, ഇംഗ്ലിഷ് പ്രസംഗം, ഗാനം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുരുന്നുകള്‍ അവതരിപ്പിച്ചു. ഷബീഹ ഫൈസല്‍, ഹന്നത് നൗഫല്‍, ഹൈഫ അബ്ദുല്‍ ഹഖ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഡോ.സഹ്‌ല, അല്‍താഫ്, ഫാത്തിമ അജ്മല്‍, ഫസീല ഹാരിസ്, റഷീദ ബദര്‍, സുനീറ ഷമ്മാസ്, ഉമ്മു സല്‍മ, നൗര്‍ ഹമീദ് എന്നിവര്‍ പരിപാടിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
റംസി അല്‍താഫിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഫ്രന്‍ഡ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എം.എം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സഈദ് റമദാന്‍ നദ്വി സ്വാഗതമാശംസിക്കുകയും ക്യാമ്പ് കണ്‍വീനര്‍ അനീസ് വി.കെ സമാപനം നിര്‍വഹിക്കുകയും ചെയ്തു. അസി.ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, മലര്‍വാടി സെക്രട്ടറി റഷീദ സുബൈര്‍ കണ്‍വീനര്‍ സജീബ്, വനിതാ വിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ്, ജന.സെക്രട്ടറി ഷൈമില നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: summer camp