മെംബര്‍ഷിപ്പ് ഫോറത്തിന്റെയും മീഡിയ ഫോറത്തിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഉപവിഭാഗങ്ങളായ മെംബര്‍ഷിപ്പ് ഫോറത്തിന്റെയും മീഡിയ ഫോറത്തിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം എസ്എന്‍സിഎസ് സില്‍വര്‍ ജൂബിലി ഹാളില്‍ ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. മീഡിയ ഫോറം കണ്‍വീനര്‍ പ്രശാന്ത് കെ.കെ ചടങ്ങിന് സ്വാഗതം അറിയിച്ചു. മെംബര്‍ഷിപ്പ് സെക്രട്ടറി ഷിബു രാഘവന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് ചെയര്‍മാന്‍ പ്രകാശ് കെ പി, ജനറല്‍ സെക്രട്ടറി ശ്രീകാന്ത് എം എസ്, മീഡിയ ഫോറം കോര്‍ഡിനേറ്റര്‍ സനീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സൂചിത്ര ബിജു പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും മിന്നല്‍ ബീറ്റ്‌സ് അവതരിപ്പിച്ച ഗാനമേളയും ചടങ്ങിനു മിഴിവേകി. മെംബര്‍ഷിപ് കണ്‍വീനര്‍ പ്രാജോഷ് പ്രഭാകരന്‍ നന്ദി രേഖപ്പെടുത്തി.
Content Highlights: Sreenarayana Cultural Society