വിസ്മയിപ്പിച്ച് 'നൂപുര ധ്വനി 2024'-അരങ്ങേറ്റം

'നൂപുര ധ്വനി 2024' അരങ്ങേറ്റത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ അതിഥികളോടൊപ്പം | ഫോട്ടോ: അറേഞ്ച്ഡ്
'നൂപുര ധ്വനി 2024' അരങ്ങേറ്റത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ അതിഥികളോടൊപ്പം | ഫോട്ടോ: അറേഞ്ച്ഡ്

മനാമ: നൃത്തത്തിന്റെയും സംഗീതത്തിന്റെയും അവിസ്മരണീയമായ സായാഹ്നമായിരുന്നു കഴിഞ്ഞ ദിവസം നടന്ന നൂപുര ധ്വനി 2024-അരങ്ങേറ്റം. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും അരങ്ങേറ്റം കുറിച്ച പ്രതിഭാധനരായ 6 വിദ്യാര്‍ത്ഥിനികളുടെ മിന്നുന്ന പ്രകടനങ്ങള്‍ കാണിക്കളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. 

ഗുരു ചിത്രലേഖ അജിത്തിന്റെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവായിരുന്നു. ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന അരങ്ങേറ്റം. രവികുമാര്‍ ജെയിന്‍, (ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി) മീര രവി, (സലാം ബഹ്റൈന്‍) എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. 

നൂപുര ധ്വനിയില്‍ പ്രജിഷ ടീച്ചറിന്റെ അവതരണം ചടങ്ങിനെ കൂടുതല്‍ മനോഹരമാക്കി.
 

Content Highlights: noopura dhwani 2024 arangettam manama