കെ.സി.എ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ പുതിയ ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്ഘാടന കര്‍മ്മം അറബ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസിഡന്റും ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. സ്വാസന്‍ ഹാജി തക്വാവി നിര്‍വഹിച്ചു. ബി.എഫ്.സി മാര്‍ക്കറ്റിംഗ് ഹെഡ് അരുണ്‍ വിശ്വനാഥന്‍, ഫാദര്‍ ജേക്കബ് കല്ലുവിള എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, മുന്‍ പ്രസിഡണ്ടും ബി.കെ.എസ് ജനറല്‍ സെക്രട്ടറിയുമായ വര്‍ഗീസ് കാരയ്ക്കല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ജിയോ ജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു. വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.
ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്‌ക്വാഷ് അസോസിയേഷന്‍ പ്രതിനിധികളായ അഹമ്മദ് ജലാല്‍, ഷാനില്‍ അബ്ദുല്‍ റഹീം, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ്, കെ.സി.എ സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മുന്‍ പ്രസിഡന്റുമാരായ റോയ്.സി.ആന്റണി, നിത്യന്‍ തോമസ്, വോയിസ് ഓഫ് ട്രിവാന്‍ഡ്രം അസോസിയേഷന്‍ പ്രസിഡന്റ് സിബി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ ബാബു തങ്കളത്തില്‍, ഇബ്രാഹിം ജനാഹി, ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യന്‍, ജനറല്‍ സെക്രട്ടറി സിമി അശോക്, എന്നിവരും കെ.സി.എ അംഗങ്ങളും, കെ.സി.എ ലേഡീസ് വിംഗ് അംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: kca badminton court inauguration bahrain