ലാൽ കെയേഴ്‌സിന്റെ ദൃശ്യം 3 ഷോയും മോഹൻലാലിന്റെ ജന്മദിനാഘോഷവും

മനാമ: ബഹ്‌റൈൻ ലാൽകെയേഴ്‌സ്, ദൃശ്യം 3 സിനിമയുടെ ഫാൻ ഷോയും ആഘോഷ പരിപാടികളും ദാനാ മാളിലെ എപിക്‌സ് സിനിമാസിൽ സംഘടിപ്പിച്ചു. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിരവധി ആരാധകരും സിനിമാസ്വാദകരും പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് ലാൽകെയേഴ്‌സ് പ്രസിഡന്റ് എഫ്.എം.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ മോഹൻലാലിന് ജൻമ ദിനാശംസകൾ അർപ്പിച്ചു. എപിക്‌സ് സാരഥി മനോജ് ആശംസകൾ നേർന്നു. സെക്രട്ടറി ഷൈജു സ്വാഗതവും, ട്രഷറർ അരുൺജി.നെയ്യാർ നന്ദിയും പറഞ്ഞു. കേക്ക് മുറിക്കലിനു ശേഷം ബഹ്‌റൈൻ കലാക്ഷേത്ര ദൃശ്യോത്സവം എന്ന പേരിലും അസ്ത്ര ഡാൻസ് ടീമംഗങ്ങൾ മോഹൻലാൽ ചിത്രങ്ങളിലെ പട്ടുകളടങ്ങിയ ഫ്‌ളാഷ് മോബ് ഡാൻസുകളുമടക്കം വിവിധ കലാപരിപാടികൾ അരങ്ങേറി.
സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും വിജയാശംസകൾ നേർന്ന് നിരവധി ആരാധകർ പരിപാടികളിൽ പങ്കാളികളായി. ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെയാണ് ചടങ്ങുകൾ വിജയകരമായി നടത്താനായതെന്ന് സംഘാടകർ അറിയിച്ചു. സിനിമയുടെ റിലീസിനെ വരവേൽക്കുന്ന ഘട്ടത്തിൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന മോഹൻലാലിന്റെ ജൻമദിന പരിപാടികളുടെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതായും സംഘാടകർ അറിയിച്ചു. അരുൺ തൈകാട്ടിൽ, കിരീടം ഉണ്ണി, ഗോപേഷ് അടൂർ, ജെയ്‌സൺ, നന്ദൻ, വിപിൻ രവീന്ദ്രൻ, അഖിൽ, ഷാൻ, ബിപിൻ തോമസ്, നിധിൻ തോമസ്, വൈശാഖ്, പ്രവീൺ, ഭവിത്, അജിഷ് മാത്യു, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: lal cares bahrain news