വി ആര്‍ വണ്‍ കൂട്ടായ്മ കുടുംബസംഗമവും ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു

.
.

മനാമ: ബഹ്‌റൈനിലെ സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന 'വീ ആര്‍ വണ്‍ കൂട്ടായ്മ'യുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും സല്‍മാനിയ കലവറ റസ്റ്റോറന്റ് ഹാളില്‍ കേരളപ്പിറവി ദിനത്തില്‍ നടന്നു. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷത്തില്‍ അംഗങ്ങളുടെയും മക്കളുടെയും വിവിധ കലാപരിപാടികള്‍ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോല്‍ക്കളിയും സ്പാര്‍ക്കിങ് സ്റ്റാര്‍സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂര്‍ സ്വാഗതവും ജസീര്‍ കാപ്പാട്, മുബീന മന്‍ഷീര്‍ എന്നിവര്‍ ആശംസയും നേര്‍ന്നു സംസാരിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അഷ്റഫ് അവതരിപ്പിച്ചു. റജീന ഇസ്മായില്‍, ഇസ്മായില്‍ ദുബൈപടി അവതാരകരായ പരിപാടിയില്‍ അഡ്മിന്‍മാരായ അഫ്‌സല്‍ അബ്ദുള്ള, ഇസ്മായില്‍ തിരൂര്‍, മുഫീദ മുജീബ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ ആയ അരുണ്‍, ഷഫീല്‍ യൂസഫ്, റാഫി തൃശൂര്‍, നാസര്‍ ഹലീമാസ്, ഹഫ്‌സര്‍ ഗീതു സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആബിദ് താനൂര്‍ നന്ദി പറഞ്ഞു.

Content Highlights: We Are One Kudumbasangamam